1947 ഓഗസ്റ്റ് 15 വെള്ളിയാഴ്ചയായതിനാൽ സ്വാതന്ത്ര്യം മറ്റൊരു ദിവസം മതിയെന്നു പറഞ്ഞവരാണ് തീവ്രവാദി ഗോഡ്സേയുടെ അനുയായികൾ: വെള്ളിയാഴ്ച ഇസ്ലാം മതവുമായി ബന്ധപ്പെട്ടതിനാലാണ് അങ്ങനെ ആവശ്യപ്പെട്ടതെന്ന് കമാൽ പാഷ

single-img
20 May 2019

ഗോഡ്സെ തീവ്രവാദി തന്നെയെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഗാന്ധിയെ മതത്തിൻ്റെ പേരിൽ കൊലപ്പെടുത്തിയ ഗോഡ്സെയെ വെള്ളപൂശാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിലിൽ നിന്നും പുറത്തുവന്ന സവർക്കറുടെ ചരിത്രം എല്ലാപേർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധി വധക്കേസിലെ പ്രതിയായിരുന്നു സവര്‍ക്കര്‍. അന്ന് ഗൂഢാലോചന തെളിയിക്കാനായില്ല. ഇന്നായിരുന്നെങ്കില്‍ വേറെ തെളിവൊക്കെ കിട്ടുമായിരുന്നു. സവര്‍ക്കര്‍ തീർച്ചയായും ജയിലിൽ പോകുമായിരുന്നുവെന്നും അദ്ദേേഹം പറഞ്ഞു.

ബ്രട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വതന്ത്ര്യം തരാമെന്നു പറഞ്ഞപ്പോൾ അതിനായി നിശ്ചയിച്ച ദിവസമായിരുന്നു ഓഗസ്റ്റ് 15. എന്നാൽ അന്ന് വെള്ളിയാഴ്ചയായതിനാൽ അതിനെ എതിർത്തവരാണ് ഗോഡ്സേയുടെയും സവർക്കറുടെയും അനുയായികൾ. അതിനായി ഓഗസ്റ്റ് 14 രാത്രി സ്വാതന്ത്ര്യം വേണമെന്ന് അവർ വാദിച്ചുവെന്നും കമാൽ പാഷ പറഞ്ഞു.

എന്നാൽ ബുദ്ധിയില്ലാത്തവർക്ക് അന്ന് മനസ്സിലായില്ല, 14 അർദ്ധരാത്രി കഴിഞ്ഞാൽ 15 ആണെന്ന്. അങ്ങനെയാണ് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ആയതെന്നും അദ്ദേഹം വ്യക്തമാക്കി.