കേരളാ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു; പാർട്ടിയെ സ്നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം നടത്തില്ലെന്ന് ജോസ് കെ മാണി

single-img
20 May 2019

കെ എം മാണിയുടെ മരണത്തെ തുടർന്ന് കേരളാ കോൺഗ്രസിൽ അധികാരത്തിനായുള്ള തർക്കം രൂക്ഷമാകുന്നു. പാർട്ടിയുടെ ചെയർമാൻ സ്ഥാനം സംബന്ധിച്ച് ഇനിയും സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന കടുത്ത നിലപാടിലാണ് ജോസ് കെ മാണി. പാർട്ടിയെ സ്നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലുമുള്ള വിഭാഗീയ പ്രവർത്തനവും പാർട്ടിയിൽ അനുവദിക്കില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. എന്നാൽ, ചെയർമാനെ തെരഞ്ഞെടുക്കാനായി സംസ്ഥാന കമ്മറ്റിക്ക് മുമ്പ് മറ്റ് കമ്മറ്റികൾ വിളിക്കണമെന്ന് ആക്ടിംഗ് ചെയർമാൻ പി ജെ ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിൽ തെറ്റില്ലെന്നും തർക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നും പി ജെ ജോസഫ് അറിയിച്ചു.