ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് ദുരന്തം; അത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ സിപിഎം തുടങ്ങി: കോടിയേരി ബാലകൃഷ്ണൻ

single-img
20 May 2019

കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് ദുരന്തമാണെന്നും അതിനെ ഒഴിവാക്കാൻ സിപിഎം ശ്രമങ്ങൾ തുടങ്ങിയതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷം പല തെരഞ്ഞെടുപ്പും തോറ്റിട്ടുണ്ട് പക്ഷെ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ 5 ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി രഹസ്യ ധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു. ബിജെപിക്കാർ അവരുടെ വോട്ട് വോട്ട് ബിജെപിക്ക് തന്നെ ചെയ്താൽ ഇടതിന് നല്ല ഫലം കിട്ടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുറത്തു വന്നിട്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല . ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നും കോടിയേരി വ്യക്തമാക്കി.