‘കേരളത്തില്‍ ബിജെപി ഈ ദിവസം വരെ ഒരു സീറ്റു പോലും വിജയിച്ചിട്ടില്ല, കാരണം വിദ്യാഭ്യാസമുള്ളവരാണ് അവിടുള്ളത്’ : കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്
20 May 2019
കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യഭ്യാസമുള്ളതുകൊണ്ടാണ് ബിജെപി ഒരു സീറ്റ് പോലും കേരളത്തിൽ നേടാത്തത് എന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് കേരളത്തിൽ സീറ്റ് ലഭിക്കില്ല എന്ന് ട്വിറ്ററിലൂടെ അദ്ദേഹം പറയുന്നു.
ഈ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ദേശീയ തലത്തിൽ എക്സിറ്റ് പോള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉദിത് രാജിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ‘കേരളത്തില്‍ ബിജെപി ഈ ദിവസം വരെ ഒരു സീറ്റിൽ പോലും വിജയിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം, വിദ്യാഭ്യാസമുള്ളവരാണ് അവിടുള്ളത്’ ഉദിത് രാജ് പറയുന്നു.