ഈഫൽ ടവറിനു മുകളിൽ വലിഞ്ഞു കയറി അജ്ഞാതൻ: സന്ദർശകരെ ഒഴിപ്പിച്ചു; വീഡിയോ കാണാം

single-img
20 May 2019

പാരീസിലെ ഈഫൽ ടവറിനു മുകളിൽ വലിഞ്ഞു കയറിയ അജ്ഞാതൻ അധികൃതരെ ആശങ്കയിലാഴ്ത്തി. സുരക്ഷാകാരണങ്ങളാൽ ടവറിന്റെ പരിസരത്തുനിന്നും സന്ദർശകരെ ഒഴിപ്പിച്ചു.

ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണി( IST 5:30pm) യോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തിയ ഇയാളെ മൂന്നരയോടെ പിടികൂടി. പൊലീസും അഗ്നിശമനസേനാ വിഭാഗങ്ങളും എത്തിയാണ് ആളുകളെ ഒഴിപ്പിച്ച് അജ്ഞാതനെ പിടികൂടിയത്.

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ടവറില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞതായി അന്തര്‍ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

900 അടി ഉയരമുള്ള ഈഫല്‍ ടവറില്‍ വര്‍ഷം ഏകദേശം അറുപത് ലക്ഷം പേരാണ് സന്ദര്‍ശകരായി എത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സ്മാരകം നിര്‍മ്മിച്ചതിന്‍റെ 130ാം വാര്‍ഷികം ആഘോഷിച്ചത്.