യുദ്ധത്തിന് വന്നാൽ തീർത്തുകളയും: ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

single-img
20 May 2019

ഇ​റാ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ താ​ൽ​പ​ര്യ​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​ൽ ഇ​റാ​ന്‍റെ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​ൻ യു​ദ്ധ​ത്തി​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ, അ​ത് ഇ​റാ​ന്‍റെ അ​വ​സാ​ന​മാ​യി​രി​ക്കും. ഇ​നി ഒ​രി​ക്ക​ലും അ​മേ​രി​ക്ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​തെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

ഇ​റാ​നു​മാ​യി യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ സെ​ക്ര​ട്ട​റി മൈ​ക് പൊം​പി​യോ വ്യ​ക്ത​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ട്വീ​റ്റ്. ഇ​റാ​ൻ ഒ​രു സാ​ധാ​ര​ണ രാ​ജ്യ​ത്തെ പോ​ലെ പെ​രു​മാ​റ​ണം. അ​മേ​രി​ക്ക​ൻ താ​ത്പ​ര്യ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ പ്ര​തി​ക​രി​ക്കു​മെ​ന്നും പൊം​പി​യോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.