സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മയുടെ സ്വർണാഭരണങ്ങൾ കണ്ണൂരിൽ മോഷ്ടിക്കപ്പെട്ടു

single-img
20 May 2019

പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവിന്റെ അമ്മ ആശാദേവ് കണ്ണൂരിൽ വെച്ച് കവർച്ചയ്ക്കിരയായി. വിവാഹത്തിൽ സംബന്ധിക്കാൻ കഴിഞ്ഞ ദിവസം എറണാകുളത്തുനിനിന്നും കണ്ണൂരിലെത്തിയ ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽനിന്നാണ് 4 പവൻ വളയും 6 പവൻ മാലയും മോഷ്ടിക്കപ്പെട്ടത്.

ഇന്നലെ നടന്ന വിവാഹ റിസപ്ഷനുശേഷം മുറിയിലെത്തി ആഭരണങ്ങൾ ജനലിനോടു ചേർന്നുള്ള ബാഗിൽ സൂക്ഷിച്ചതായിരുന്നു. ഇതോടൊപ്പം പണവും നഷ്ടപ്പെട്ടു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.