ബാങ്ക് ഇടപാടുകാരുടെ സമയം നല്ല ബസ്റ്റ് സമയം; എടിഎമ്മിന് പിന്നാലെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ ഉപയോഗത്തിനും ഫീസ് ഈടാക്കുന്നു

single-img
20 May 2019

എടിഎമ്മിന് പിന്നാലെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ ഉപയോഗത്തിനും ഫീസ് ഈടാക്കുന്നു. ഇതുവരെ സൗജന്യമായിരുന്നു സേവനം. പുതിയ രീതി അനുസരിച്ച് വൈകുന്നേരത്തിനു ശേഷം പണം നിക്ഷേപിക്കുന്നതിനാണ് നിരക്ക് ഈടാക്കുന്നത്.

ന്യൂ ജനറേഷന്‍ ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലാണ് (സി ഡി എം) ഫീസ് ഈടാക്കുന്നത്. ഓരോ ആയിരം രൂപയ്ക്കും നാലുരൂപ വീതമാണ് സേവന നിരക്ക് ഈടാക്കുന്നത്. ബാങ്കിലെ പണമിടപാട് സമയം കഴിഞ്ഞ് രണ്ടുമണിക്കൂര്‍ വരെ സൗജന്യമായി പണം നിക്ഷേപിക്കാം. അതുകഴിഞ്ഞ് പിറ്റേന്ന് രാവിലെ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നതുവരെയുള്ള സമയത്ത് പണം നിക്ഷേപിക്കുന്നതിനാണ് നിരക്ക് ഈടാക്കുന്നത്.

ഏതുസമയത്തും പണം നിക്ഷേപിക്കാമെന്ന സൗകര്യമായിരുന്നു സി ഡി എമ്മുകളിലൂടെ ലഭിച്ചിരുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് വളരെ ഗുണകരവുമായിരുന്നു. മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പലരും ജോലി കഴിഞ്ഞ് രാത്രിയാണ് പണം നിക്ഷേപിച്ചിരുന്നത്.

ഇപ്പോള്‍ സിഡിഎമ്മിനും സേവന നിരക്ക് നല്‍കേണ്ടിവരുന്നത് ഉപയോക്താക്കള്‍ക്ക് വന്‍തിരിച്ചടിയാണ്. വേണ്ടത്ര ബാലന്‍സ് ഇല്ലാത്തതിനും എടിഎം ഉപയോഗത്തിനും ബാങ്കുകള്‍ സേവന നിരക്കുകള്‍ ഈടാക്കുന്നുണ്ടെന്നുള്ള പരാതിയും നിലനിൽക്കുന്നുണ്ട്.