ബർ​ഗർ കഴിക്കുന്നതിനിടെ അസ്വസ്ഥത; നോക്കിയപ്പോള്‍ കണ്ടത് ചില്ല് കഷ്ണങ്ങള്‍; രക്തം ഛർദ്ദിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

single-img
20 May 2019

ബർ​ഗറിനുള്ളിലുണ്ടായിരുന്ന പൊട്ടിയ ചില്ല് കഷ്ണങ്ങൾ അബദ്ധത്തിൽ വിഴുങ്ങിയ യുവാവിന്റെ നില ​ഗുരുതരം.കൂട്ടുകാർക്കൊപ്പം ബർ​ഗർ കഴിക്കുന്നതിനായെത്തിയ സജിത് പത്താൻ എന്ന മുപ്പത്തിമൂന്നുകാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൂനയിലുള്ള എഫ്സി റോഡിലെ ​ബർ​ഗർ കിങ് എന്ന കടയിൽനിന്ന് വാങ്ങിയ ബർ​ഗറിലാണ് ചില്ലുകൾ ഉണ്ടായിരുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നാല് കൂട്ടുകാർക്കൊപ്പം ബർ​ഗർ കഴിക്കാനെത്തിയ സജിത് പത്താൻ ബർ​ഗർ കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുറച്ച് നേരത്തിനുള്ളിൽ രക്തം ഛർദ്ദിക്കുക​യുമായിരുന്നു. സംശയം തോന്നിയ സുഹൃത്തുക്കൾ ചേർന്ന് ബർ‌​ഗർ പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ പൊട്ടിയ ചില്ല് കഷ്ണങ്ങൾ കണ്ടെത്തിയത്.

കൂട്ടുകാർ ചേർന്ന് ഉടനെ സജിത്തിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ സജിത്ത് അപകടനില തരണം ചെയ്തതായി ഇയാളെ ചികിത്സിക്കുന്ന സഹയാദ്രി ആശുപത്രി അധികൃതർ അറിയിച്ചു. യുവാക്കൾ റസ്റ്റോറന്റിനും ജീവനക്കാർക്കുമെതിരെ ഡെക്കാൻ ജിംക്കാന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.