കട ബാധ്യതകള്‍ അടിയന്തരമായി കുറയ്ക്കാന്‍ ആസ്തി വിൽപ്പനയ്‌ക്കൊരുങ്ങി അനില്‍ അംബാനി

single-img
20 May 2019

വർദ്ധിച്ചുവന്ന കട ബാധ്യതകൾ കുറയ്ക്കാൻ ആസ്തി വില്‍പ്പനയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി പരിഹാരം കാണാൻ അനില്‍ അംബാനി. ആസ്തി വില്‍പ്പന നടത്തുന്നതിനുളള നടപടികള്‍ റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ഇതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഗ്രൂപ്പിന്‍റെ കടബാധ്യത 50 ശതമാനമെങ്കിലും കുറയ്ക്കാനാണ് അനില്‍ അംബാനി ആലോചിക്കുന്നത്.

ഈസാമ്പത്തിക വര്‍ഷം തന്നെ ഇത് നടപ്പാക്കും. കമ്പനിയുടെ പേരിലുള്ള വിവിധ കടം കൊടുത്ത് തീര്‍ക്കുന്നതിന്‍റെ ഭാഗമായി ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിലയന്‍സ് ക്യാപിറ്റല്‍ അറിയിച്ചു. നിലവിൽ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുളള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.

അതോടൊപ്പം റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ 49 ശതമാനം ഓഹരികള്‍ വില്‍ക്കാനും കമ്പനിക്ക് നീക്കമുണ്ട്.
മാർക്കറ്റിൽ റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിന്‍റെ 42.88 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്ക് വയ്ക്കുക. ഇവയുടെ ഏകദേശ വിപണി മൂല്യം 5,000 കോടി രൂപയിലധികം വരും.