യുദ്ധം ആസന്നം; അമേരിക്കന്‍ സെെന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങൾ അനുമതി നൽകി

single-img
20 May 2019

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധ ഭീഷണി ശരിവച്ചുകൊണ്ട് അറേബ്യന്‍ ഉള്‍ക്കടലിലും ചില ജിസിസി. രാജ്യങ്ങളിലും അമേരിക്കന്‍ സെെന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് സെെന്യത്തെ വിന്യസിക്കുന്നത്.ഗള്‍ഫ് രാജ്യങ്ങള്‍ക്കും, അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കുമെതിരേ ഏതുസമയവും ഇറാന്‍ ആക്രമണം അഴിച്ചുവിട്ടേക്കാമെന്ന ആശങ്കക്കിടെയാണ് പുതിയ നടപടി.

ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം, യുഎഇ തീരത്ത് നാല് എണ്ണ കപ്പലുകള്‍ക്കും സൗദിയില്‍ എണ്ണ െപെപ്പ്‌െലെനിലെ പമ്പിങ് നിലയങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണം, ആണവ കരാര്‍ വ്യവസ്ഥകള്‍ പാലിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നുള്ള ഇറാന്റെ ഭീഷണി, എന്നിവ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് അമേരിക്കന്‍ സേനയെ വിന്യസിക്കുന്നത്.

സൗദി അറേബ്യയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ആര്‍ക്കും ഗുണം ചെയ്യില്ല. പരിധികള്‍ ലംഘിക്കുന്നതിന് അനുവദിക്കില്ല എന്ന ശക്തമായ സന്ദേശം ഇറാനു നല്‍കുന്നതിനാണ് അമേരിക്കന്‍ െസെന്യത്തിന്റെ പുനര്‍വിന്യാസത്തിന്റെ ലക്ഷ്യമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനോ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളോ ആണെന്ന നിഗമനത്തിലാണ് അമേരിക്ക.