കേരളത്തില്‍ ബിജെപിയുടെ വോട്ടുശതമാനം കൂടുമെന്ന പ്രവചനവുമായി കോൺഗ്രസ് നേതാവ് എകെ ആൻ്റണി: ബിജെപി നന്ദി പറയേണ്ടത് പിണറായിയോട്

single-img
20 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടുശതമാനം കൂടുമെന്ന പ്രവചനവുമായി കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇതിന് പിണറായി സര്‍ക്കാരിനാണ് ബിജെപി നന്ദി പറയേണ്ടതെന്ന് എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച എടുത്തുച്ചാട്ടമാണ് ഇതിന് കാരണം. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച പക്വതയില്ലായ്മയും മര്‍ക്കടമുഷ്ടിയും ബിജെപിക്ക് നേട്ടമാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ബിജെപി പിണറായി സര്‍ക്കാരിന് നന്ദി പറയണമെന്നും എ കെ ആന്റണി പറഞ്ഞു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എ കെ ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.