എക്സിറ്റ് പോളുകളിലൂടെ ദേശീയ മാധ്യമങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത് ഒരേയൊരു കാര്യം: ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും

single-img
20 May 2019

നിർണ്ണായകമായ ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ പുറത്തുവരാനിരിക്കേ ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോളുകളിൽ വ്യക്തമാക്കുന്ന പ്രധാന കാര്യം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നുള്ളതാണ്. ഇന്ത്യാ ടുഡേ, എന്‍ ഡി ടിവി, ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് സംസ്ഥാനത്തെ ബി ജെ പി ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്.

എന്‍ ഡി ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലത്തിൽ യു ഡി എഫ് 13 സീറ്റുകളും എല്‍ ഡി എഫ് അഞ്ച് സീറ്റുകളും നേടുമെന്നും ബി ജെ പി ഒരു സീറ്റും നേടുമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യാ ടുഡേ- ആക്‌സിസ് പോള്‍ എക്‌സിറ്റ് പോള്‍ ഫലപ്രകാരം കേരളത്തില്‍ യുഡിഎഫിന് 15-16 സീറ്റുവരെ ലഭിച്ചേക്കും. എല്‍ ഡി എഫ് 3-5 സീറ്റില്‍ ഒതുങ്ങും. ബി ജെ പി ഒരു സീറ്റില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യാ ടുഡേ-ആക്‌സിസ് പോള്‍ ഇന്ത്യാ ഫലം പറയുന്നു.

ന്യൂസ് നേഷന്റെ എക്‌സിറ്റ് പോള്‍ ഫലപ്രകാരം ബി ജെ പി ഒന്നു മുതല്‍ മൂന്ന് സീറ്റുകള്‍ നേടിയേക്കും. കോണ്‍ഗ്രസ് 11-13 സീറ്റുകളും എല്‍ ഡി എഫ് അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ നേടുമെന്നും ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.