കാസര്‍കോട് റീപോളിങ്ങിന് കാരണക്കാരിയായ ഷാര്‍ലെറ്റ് പിലാത്തറ വോട്ട് ചെയ്തു; പിന്നാലെ നാടകീയ രംഗങ്ങള്‍

single-img
19 May 2019

കള്ളവോട്ടിനെ തുടര്‍ന്ന് ഏപ്രില്‍ 23 ന് വോട്ടു ചെയ്യാന്‍ സാധിക്കാതിരുന്ന ഷാര്‍ലെറ്റ് പിലാത്തറ 19ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ഇവരുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയിരുന്നു. ഇതിനെത്തുടന്ന് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നതും കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. ഇതൊരു നിമിത്തമാണെന്നു വിശ്വസിക്കുകയാണ് ഷാര്‍ലെറ്റ്.

അതേസമയം, ഇത്തവണ വോട്ട് ചെയ്യാനായി ക്യൂവില്‍ എത്തിയ ഷാര്‍ലെറ്റിനോട് യുഡിഎഫ് സ്ഥാനാര്‍ഥി സംസാരിച്ചിരുന്നു. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് പിലാത്തറയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ പൊലീസ് സുരക്ഷയില്‍ ഷാര്‍ലെറ്റിനെ ബൂത്തിന് പുറത്ത് എത്തിക്കുകയായിരുന്നു. പിന്നാലെ സിപിഎം പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സമീപിച്ചു.