പത്തനംതിട്ടയില്‍ ആന്റോ ജയിക്കും, സുരേന്ദ്രന്‍ രണ്ടാമതെന്ന്‌ എക്‌സിറ്റ് പോള്‍ ഫലം

single-img
19 May 2019

ശക്തമായ ത്രികോണമത്സരം നടന്ന പത്തനംതിട്ടയിൽ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോൾ ഫലം. യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്.

ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എൽ ഡി എഫിന്റെ വീണാ ജോർജിന് 29 ശതമാനം വോട്ടുകളേ നേടാൻ സാധിക്കുകയുള്ളൂവെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍. വയനാട്ടില്‍ യു.ഡി.എഫിന് 51% വോട്ടും എല്‍.ഡി.എഫ്  33 % വോട്ടും എന്‍.ഡി.എയ്ക്ക് 12% എന്നിങ്ങനെയാണ് കണക്ക്.

കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന് 46% വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ 33 %വും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18% വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

കണ്ണൂരില്‍ 43 %വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

വടകരയില്‍ കെ.മുരളീധരന്‍ ജയിക്കും. യു.ഡി.എഫിന് 47 മും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയരാജന് 42% മും  ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് 9 % വും വോട്ടും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍.

കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രദീപ് കുമാര്‍ വിജയിക്കും. 42 % വോട്ടാണ് ലഭിക്കുക. യു.ഡി.എഫിന് 41 %വും എന്‍.ഡി.എക്ക് 11% വും ലഭിക്കും

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 49 % വോട്ടും എല്‍.ഡി.എഫ് 36 %. ബി.ജെ.പി 8 % എന്നാണ് എക്‌സിറ്റ് പോള്‍. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ പറയുന്നു.

പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. എല്‍.ഡി.എഫ് 41% എന്‍.ഡി.എ 29% യു.ഡി.എഫ് 27 % എന്നിങ്ങനെയാണ് വോട്ട് നില. പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്താണ്

ആലത്തൂരില്‍ രമ്യാഹരിദാസ് വിജയിക്കുമെന്നാണ് മാതൃഭൂമി എക്‌സിറ്റപോള്‍. യു.ഡി.എഫ് 48 % എല്‍.ഡി.എഫ് 37 % എന്‍.ഡി.എ 13 % എന്നിങ്ങനെയാണ് വോട്ട്് നില.

തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനാണ് മുന്നേറ്റം. യു.ഡി.എഫിന് 38% എന്‍.ഡി.എഫ് 35 % എന്‍.ഡി.എ 23 % വോട്ട് നില.

ചാലക്കുടിയിലും യു.ഡി.എഫ് മുന്നേറ്റമാണ്. യു.ഡി.എഫ് 46 %, എല്‍.ഡി.എഫ് 37 % എന്‍.ഡി.എ 12 % എന്നിങ്ങനെയാണ് വോട്ട് നില.

എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 42 % വോട്ട് നേടി വിജയിക്കും.എന്‍.ഡി.എഫിന്റെ പി.രാജീവന്‍ 34 % വോട്ടും എന്‍.ഡി.എയുടെ അല്‍ഫോന്‍സ് കണ്ണന്താനം 17 % വോട്ടും നേടുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോള്‍.

ഇടുക്കിയില്‍ യു.ഡി.എഫ് 47 % വോട്ട് .എല്‍.ഡി എഫ് 39 %. എന്‍.ഡി.എ 12 % എന്നിങ്ങനെയാണ് വോട്ട് നില. ഇടുക്കിയിലും യു.ഡി.എഫ് മുന്നേറ്റമാണെന്നാണ് മാതൃഭൂമി എക്‌സിറ്റപോള്‍.

കോട്ടയത്ത് യു.ഡി.എഫിന്റെ തോമസ് ചാഴിക്കാടന്‍ 48 % വോട്ടും എല്‍.ഡി.എഫിന്റെ വി.എന്‍ വാസുദേവന്‍ 39 % വോട്ടും എന്‍.ഡി.എ യുടെ പി.സി തോമസ് 11%വോട്ടും നേടും