മോദി തന്നെ വീണ്ടും ഭരിക്കുമെന്ന് ടൈംസ് നൗ, സീ വോട്ടർ പ്രവചനം

single-img
19 May 2019

മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടർ എക്സിറ്റ് പോൾ ഫലം. 287 സീറ്റുകളിലാണ് സീവോട്ടർ ബിജെപിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്.

എൻഡിഎ 306 സീറ്റിൽ ജയിക്കുമെന്ന് ടൈംസ് നൗ ചാനലിന്റെ എക്സിറ്റ് പോൾ ഫലം. 132 സീറ്റിൽ യുപിഎ ജയിക്കുമെന്നും 104 സീറ്റിൽ മറ്റുള്ളവർ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നത്.

2014 ലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങിനെ

യുപിഎ സർക്കാരിനെതിരെ ശക്തമായ ജനവിരുദ്ധ വികാരം പ്രതിഫലിച്ച 2014 ൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങിനെയായിരുന്നു. 

സിഎൻഎൻ-സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേ : യുപിഎ 92-102 എൻഡിഎ 270-282 മറ്റുള്ളവർ 125-171

ഇന്ത്യ ടുഡേ- സിസെറോ സർവ്വേ: യുപിഎ 110-120 എൻഡിഎ 261-283 മറ്റുള്ളവർ 150-162

ന്യൂസ് 24-ചാണക്യ : യുപിഎ 61-79 എൻഡിഎ 326-356 മറ്റുള്ളവർ 122-144

ന്യൂസ് 24 ഉം ടുഡെയ്സ് ചാണക്യയും ചേർന്ന് നടത്തിയ സർവേ ഫലമായിരുന്നു യഥാർത്ഥ ഫലവുമായി കൂടുതൽ ചേർന്ന് നിന്നത്.