Kerala

കോഴിക്കോട് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട് കക്കാടംപൊയില്‍ കരിമ്പ് കോളനിക്ക് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ സ്വദേശി ഹരിദാസനെ(30 )യാണ് രാവിലെ ആറു മണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം.

ഹരിദാസന്റെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കക്കാടംപൊയിലില്‍ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു ഹരിദാസന്‍. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.