‘മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം’

single-img
19 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് യാത്രക്കെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തൃണമൂല്‍ പരാതി നല്‍കിയത്. മോദിയുടെ യാത്ര പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നാണ് പരാതി. കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങള്‍ മോദിയുടെ യാത്രക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്.

കേദാര്‍നാഥിനെ കുറിച്ചുള്ള മാസ്റ്റര്‍ പ്ലാനിന്റെ പ്രഖ്യാപനം മോദി നടത്തി. കേദാര്‍നാഥില്‍ മോദി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതെല്ലാം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നു.

മോദിയുടെ യാത്രയെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും വിശദമായി പരസ്യപ്പെടുത്തിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമം നടന്നിരിക്കുന്നതെന്നും തൃണമൂല്‍ ആരോപിക്കുന്നു. ഇത്തരം ഗുരുതരമായ ചട്ടലംഘനം നടന്നിട്ടും ഒന്നും കണ്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാവിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.