Kerala

വടകരയില്‍ കെ മുരളീധരന്‍, കാസർകോട് ഉണ്ണിത്താൻ; വടക്കന്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് മനോരമ ന്യൂസ് – കാര്‍വി എക്സിറ്റ് പോള്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്കന്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ചുകൊണ്ട് മനോരമ ന്യൂസ് – കാര്‍വി എക്സിറ്റ് പോള്‍ ഫലം. കാസർകോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സതീഷ് ചന്ദ്രനെയും വടകരയില്‍ കെ മുരളീധരന്‍ പി ജയരാജനെയും പരാജയപ്പെടുത്തുമെന്ന് മനോരമയുടെ സര്‍വ്വെ പറയുന്നു.

എന്നാൽ കണ്ണൂർ മണ്ഡലത്തിൽ ആര്‍ക്കും വ്യക്തമായ ജയസാധ്യത പറയാത്ത സര്‍വ്വെ ഫോട്ടോഫിനിഷിലാണ് കാര്യങ്ങളെന്നാണ് ചൂണ്ടാകാട്ടുന്നത്. കോഴിക്കോടും കണ്ണൂരിലെ സമാനസാഹചര്യമെന്നാണ് സര്‍വ്വെ പറയുന്നത്. വയനാട്ടില്‍ രാഹുല്‍ മാജിക്ക് ഉണ്ടാകുമെന്നും സര്‍വ്വെ പറയുന്നു.ലീഗ് കോട്ടകളായ പൊന്നാനിയിലും മലപ്പുറത്തും മുസ്ലീംലീഗ് വിജയം തുടരും. പാലക്കാട് മണ്ഡലത്തിൽ എം ബി രാജേഷ് വിജയം ആവര്‍ത്തിക്കുമെന്നും സര്‍വ്വെ പറയുന്നു. അതേസമയം, ഇടതുപക്ഷത്തിന് വടക്കന്‍ കേരളത്തില്‍ ഉറപ്പുള്ള ഒരേ ഒരു സീറ്റ് പാലക്കാടാണെന്നാണ് സര്‍വ്വെ പറയുന്നത്.