രാജ്യ‌ത്താക‌മാനം മ‌ദ്ര‌സ‌ക‌ള്‍ സ്ഥാപിക്കാന്‍ ആര്‍.എസ്.എസ്: മോദിയുടെ നിര്‍ദേശ‌പ്ര‌കാര‌മെന്ന് നേതാക്കള്‍

single-img
19 May 2019

രാജ്യത്താകമാനം മദ്രസകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. ഉത്തരാഖഡിലെ ഹരിദ്വാര്‍ ജില്ലയില്‍ ദേവ ഭൂമി എന്ന് നാമകരണം ചെയ്ത സ്ഥലത്ത് ആദ്യ‌ മ‌ദ്ര‌സ‌ നിര്‍മ്മിക്കും. ഇതിനായി ഉടന്‍ കെട്ടിട നിര്‍മാണം തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. സംഘപരിവാറിന്റെ ഉപസംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ കീഴിലായിരിക്കും മ‌ദ്ര‌സ‌ക‌ള്‍ പ്ര‌വ‌ര്‍ത്തിക്കുക‌.

മുസ്‍ലീം രാഷ്ട്രീയ‌ മ‌ഞ്ചിന്‍റെ സംസ്ഥാന‌ ചീഫ് സീമ‌ ജാവേദ് പ‌റ‌യുന്ന‌ത് ഇങ്ങ‌നെ; “പ്ര‌ധാന‌ മ‌ന്ത്രി ന‌രേന്ദ്ര‌ മോദിയുടെ നിര്‍ദേശ‌പ്ര‌കാര‌മാണ് മ‌ദ്ര‌സ‌ക‌ള്‍ സ്ഥാപിക്കുന്ന‌ത്. സില‌ബ‌സുക‌ള്‍ ക്രമീക‌രിച്ചിരിക്കുന്ന‌തും അദ്ദേഹ‌ത്തിന്‍റെ താല്‍പ‌ര്യ‌പ്ര‌കാര‌മാണ്. ഒരു ക‌ൈയ്യില്‍ ഖുര്‍ആനും മ‌റു ക‌ൈയ്യില്‍ ക‌മ്പ്യൂട്ട‌റുമെന്ന‌ അദ്ദേഹം ആഗ്ര‌ഹിച്ച‌ വിദ്യാഭ്യാസ‌ സ‌മ്പ്ര‌ദായ‌മാണ് ന‌ട‌പ്പിലാക്കാനൊരുങ്ങുന്ന‌ത്.”