ടോവിനോ, അഹാന; പ്രണയം നിറച്ച് ലൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

single-img
19 May 2019

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖമായ അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണയാണ് നായിക. സിനിമയിൽ കലാകാരനും ശിൽപ്പിയുമായ ലൂക്ക എന്ന കഥാപാത്രമായാണ് ടൊവിനോയെത്തുന്നത്.

അരുൺ, മൃദുൽ ജോർജ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. പ്രശസ്ത തമിഴ് നടൻ തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വൽസൺ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ജൂൺ 28 ന് പ്രദർശനത്തിനെത്തും.

Luca Official First Look Poster 😊Releasing in theaters on 28th June 2019! 🤗 #Luca#StoriesAndThoughtsProductions#June2019Release

Posted by Tovino Thomas on Saturday, May 18, 2019