സി.പി.എം പരാമര്‍ശം മുസ്‌ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

single-img
19 May 2019

പര്‍ദയും കള്ളവോട്ടും തമ്മില്‍ സി.പിഎം ബന്ധിപ്പിച്ചത് മോശമായിപ്പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. മുസ്‌ലിം വിഭാഗത്തെ അപമാനിക്കുന്ന പരാമര്‍ശമാണിതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കള്ളവോട്ട് തടയുന്നതിനായി, പര്‍ദ ധരിച്ച് വോട്ട് ചെയ്യാന്‍ വരുന്നവര്‍ മുഖാവരണം മാറ്റണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞതാണ് വിവാദമായത്. മുഖാവരണം മാറ്റി വോട്ടര്‍മാരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എം.വി. ജയരാജന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.