സേന പുനര്‍ വിന്യാസത്തിനു ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്ക് അനുമതി നല്‍കി ?; ഗള്‍ഫ്, അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്

single-img
19 May 2019

ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥതകള്‍ പുകയുന്ന സാഹചര്യത്തില്‍ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍, അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ് സല്‍മാന്‍. ഈ മാസം മുപ്പതിന് മക്കയിലാണ് യോഗം ചേരുക. മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന പ്രശ്‌നം യോഗം ചേരും.

ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങള്‍ക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടല്‍മാര്‍ഗ്ഗമാണിത്. ഇതടക്കമുള്ള വിഷയങ്ങള്‍ ജിസിസി രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും.

യുദ്ധം ഒഴിവാക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അതേസമയം തന്നെ സൗദി എണ്ണ സമ്പത്തിനെതിരെ നടക്കുന്ന ആക്രണങ്ങളെ ചെറുക്കാനുള്ള എല്ലാ കരുത്തുമുണ്ടെന്നുമാണ് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി സൗദി കിരീടാവകാശി മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഫോണിലൂടെ ചര്‍ച്ച നടത്തിയതായി സൗദി മാധ്യമ മന്ത്രിലായം ട്വീറ്റു ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൌരന്‍മാര്‍ക്കു ബഹ്‌റൈന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സേന പുനര്‍ വിന്യാസത്തിനു ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

: