പുറത്തുവന്നിട്ടുള്ള സര്‍വേ ഫലങ്ങള്‍ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തുന്നതിനുവേണ്ടിയുള്ള കള്ളക്കളിയുടെ ഭാഗം: മമതാ ബാനര്‍ജി

single-img
19 May 2019

രാജ്യത്ത് ഏഴാംഘട്ടം പോളിങും പൂര്‍ത്തിയായതോടെ സർവേ ഫലങ്ങൾ വിവിധ ഏജന്‍സികള്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന രീതിയിൽ പുറത്ത് വിട്ടതോടെ. ഫലങ്ങളെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

എക്‌സിറ്റ് പോള്‍ ഫലങ്ങൾ എന്നപേരിൽ വരുന്ന ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ലയെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തുന്നതിനുവേണ്ടിയുള്ള കള്ളക്കളിയുടെ ഭാഗമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോളുകളെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്ന് മമതാ ബാനര്‍ജി വിശദമാക്കി.