മിണ്ടാതിരുന്ന മോദി; ദേശീയ തലത്തിലും ട്രോളുകൾ

single-img
18 May 2019

മാധ്യമങ്ങൾക്ക് മുന്നിൽ വാര്‍ത്താ സമ്മേളനത്തിൽ നാടകീയമായി പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മടങ്ങി. അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളിൽ മാത്രം പ്രധാനമന്ത്രിയുടെ സംവാദം ഒതുങ്ങി. തുടര്‍ന്ന് ചോദ്യം ചോദിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി അത്രയും പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ആയിരുന്നു.

ഇതോടെ മോദിയുടെ നാടകീയ നീക്കങ്ങൾ ചിരിയുടെ ട്രോളായി നിറയുകയാണ് സൈബർ ഇടങ്ങളിൽ. ട്രോളൻമാർ മാത്രമല്ല പ്രതിപക്ഷ പാർട്ടി നേതാക്കളും ഇൗ മൗനം ട്രോളായുധമാക്കുകയാണ്.

കോൺഗ്രസ് നേതാവ് വി.ടി ബൽറാമിന്റെ കുറിപ്പും ചിത്രവുമാണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയം. ‘താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്.’ പ്രസ് കോൺഫറൻസിന് പുതിയ മാനം നൽകിയ മോദിയെ പരിഹസിച്ചായിരുന്നു ബൽറാമിന്റെ കുറിപ്പ്.

തൊട്ടുപിന്നാലെ എത്തി ഷാഫി പറമ്പിൽ വക ചിരി ഡയലോഗ്.‘ ചെക്കന് നാണയമായത് കൊണ്ട് അമ്മാവനാ കാര്യങ്ങളൊക്കെ പറഞ്ഞത്..’ മോദിയും അമിത് ഷായും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് ഷാഫി കുറിച്ചു.

േദശീയ തലത്തിലും ട്രോളുകൾ നിറയുകയാണ്. വാർത്താസമ്മേളനത്തിൽ മിണ്ടാതിരിക്കുന്ന മോദിയുടെ ഭാവങ്ങൾ ഉൾപ്പെടുത്തി വിഡിയോ തയാറാക്കി ട്വിറ്റർ പേജുകളിൽ വ്യാപകമായി പങ്കുവയ്ക്കുകയാണ്.