തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനുകള്‍ വൈകും

single-img
18 May 2019

തിരുവനന്തപുരം – മുംബൈ സിഎസ്ടി  എക്സ്പ്രസിന്‍റെ എഞ്ചിൻ കൊല്ലത്ത് വച്ച് തകരാറിലായി. രാവിലെ ആറ് മണിയോടെ കൊല്ലം ജംഗ്ഷന്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് എഞ്ചിന്‍ തകരാറിലായത്. ഇതേ തുടര്‍ന്ന് ഇതുവഴി പോകേണ്ട മറ്റ് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. 

ട്രെയിന്‍ മാറ്റാന്‍ ശ്രമം തുടരുകയാണ്. ഇതിനാല്‍ ഗതാഗതം അരമണിക്കൂറോളം വൈകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജനതതാബ്ദി,പരശുറാം എക്സ്പ്രസ്, ജയന്തി ജനത തുടങ്ങിയ വണ്ടികള്‍ പകുതി വഴിയില്‍  പിടിച്ചിട്ടിരിക്കുകയാണ്.