വിവി പാറ്റുകളും എണ്ണുന്നതിനാല്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നീളും: ടിക്കാറാം മീണ

single-img
18 May 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ പൂപൂർത്തിയായതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എന്നാൽ അന്തിമ ഫലം പ്രഖ്യാപിക്കാൻ വൈകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സുപ്രീം കോടതി ഉത്തരവ് അനുസരിച്ചു വിവി പാറ്റുകളും എണ്ണിയ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ. അതിനാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും. ഇവ എണ്ണി തീർക്കാൻ അഞ്ചുമുതൽ ആറുമണിക്കൂർ വരെ സമയമെടുക്കും. ഔദ്യോഗികമായ ഫലപ്രഖ്യാപനം രാത്രി പത്തുമണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിക്കാറാം മീണ് പറഞ്ഞു.

സംസ്ഥാനത്തെ ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുക. ഇവ ഏതൊക്കെ എന്നത്നറുക്കെടുപ്പിലുടെ തെരഞ്ഞെടുക്കും. കേരളത്തിൽ ആകെ 29 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉളളത്. വോട്ട് എണ്ണുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതിനായി വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.