തിരിച്ചടിച്ച് സൗദി; മൗണ്ട് അതാന്‍, നഹ്ദീന്‍ സൈനിക താവളങ്ങളും ആയുധപ്പുരകളും നശിപ്പിച്ചു; വ്യോമാക്രമണത്തിന്റെ ലക്ഷ്യം നിറവേറ്റിയെന്ന് അധികൃതര്‍

single-img
18 May 2019

സൗദിയിലെ രണ്ട് അരാംകോ ഇന്ധന വിതരണകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ യമന്‍ തലസ്ഥാനമായ സനായിലെ ഹൂത്തി വിമത കേന്ദ്രത്തിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രണം. സനായ്ക്ക് തെക്ക്പടിഞ്ഞാറുള്ള മൗണ്ട് അതാന്‍, നഹ്ദീന്‍ സൈനിക ക്യാപുകള്‍ക്ക് നേരെയാണ് സൗദി സഖ്യ സേനയുടെ തിരിച്ചടി. ഹൂത്തികളുടെ സൈനിക താവളങ്ങളും ആയുധപ്പുരകളും നശിപ്പിച്ചതായി സേന അവകാശപ്പെട്ടു. വ്യോമാക്രമണത്തിന്റെ ലക്ഷ്യം നിറവേറ്റിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച അരാംകോ പൈപ് ലൈന്‍ സ്‌റ്റേഷനു നേരെ നടന്ന ആക്രണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സഖ്യസേന തിരിച്ച് ഡ്രോണ്‍ ആക്രമണം ശക്തമാക്കിയത്. ഹൂത്തികള്‍ക്ക് ആയുധങ്ങളും മറ്റു സൈനിക സഹായങ്ങളും നല്‍കുന്നത് ഇറാനാണെന്ന് സൗദി നേരത്തെ ആരോപിച്ചിരുന്നു.