Kerala

‘മോദി എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്; അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു’; സനല്‍കുമാര്‍ ശശിധരന്‍

ഇന്നലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മിണ്ടാതിരുന്നതും വലിയ പരിഹാസത്തിനും വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു. നിരവധിപേരാണ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

‘മോദി’ എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നാണ് വിഷയത്തില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചത്. അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നെന്നും സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മോദി’ എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്.. അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു.

വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തില്‍ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീര്‍ന്ന് അടര്‍ന്ന് വീണുകൊണ്ടിരിക്കും. അദ്വാനി, വാജ്‌പേയി, മോദി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല ..

എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു..