17 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി പൂര്‍ണിമ; ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഇന്ദ്രജിത്ത്‌

single-img
18 May 2019

നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ടെലിവിഷന്‍ പരിപാടികളിലൂടെ അടുത്തിടെ വീണ്ടും സജീവമായിരുന്നു. എന്നാല്‍ ഇതാ, 17 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുകയാണ് പൂര്‍ണിമ. ആഷിക് അബു നിപാ വൈറസ് കേരളത്തിൽ ബാധിച്ചതിനെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലെ ഒരു ശക്തമായ കഥാപാത്രത്തിലൂടെയാണ് പൂര്‍ണിമയുടെ തിരിച്ചുവരവ്.

ദീർഘമായ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള പൂര്‍ണിമയുടെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നടനും ഭര്‍ത്താവുമായ ഇന്ദ്രജിത്ത്. ഈ സിനിമയിലെ പൂര്‍ണിമയുടെ ക്യാരക്ടര്‍ പോസ്റ്ററിനൊപ്പം ‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ എത്തുന്ന പൂര്‍ണിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു’ എന്ന കുറിപ്പുമായാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റ്.