പണത്തിന് വേണ്ടി ആളുകള്‍ എന്തും ചെയ്യുന്നത് ആശ്ചര്യപ്പെടുത്തുന്നു; മുഖ സൗന്ദര്യത്തിനായുള്ള ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച കോലിക്കെതിരെ മുന്‍ ഒസീസ് താരം

single-img
18 May 2019

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി താന്‍ അഭിനയിച്ച പുതിയ പരസ്യത്തിലെ വാചകത്തിന്റെ പേരില്‍ പരിഹാസത്തിന് ഇരയായിരിക്കുകയാണ്. പ്രമുഖമായ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി കോലിയെയും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും അടുത്തിടെ നിയമിച്ചിരുന്നു.

പുരുഷന്‍മാരുടെ മുഖ സൗന്ദര്യം കൂട്ടുന്ന ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് കോലി ഉല്‍പ്പനത്തിന്റെ പരസ്യ വീഡിയോ പുറത്തിറക്കിയത്. നിങ്ങള്‍ക്ക് ഡ്യൂഡിനെപ്പോലെ നടക്കാം, വളരെ കൂളായിരിക്കുകയും ചെയ്യാം, കാരണം നിങ്ങള്‍ക്കു ലുക്കുണ്ട്, നിങ്ങള്‍ തന്നെ കീഴടക്കുകയും ചെയ്യുമെന്നായിരുന്നു പരസ്യത്തില്‍ കോലിയുടെ വാചകള്‍.

ഈ വാചകത്തെ കളിയാക്കിയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹോഡ്ജ് രംഗത്തു വന്നിരിക്കുന്നത്. പണത്തിനായി ആളുകള്‍ എന്തും ചെയ്യുന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു ഹോഡ്ജിന്റെ പരിഹാസം.