“കൂടുതല്‍ സംസാരിക്കുന്നതിലല്ല ,സംസാരിക്കുന്ന കാര്യങ്ങളിൽ ജാഗ്രത വേണം എന്നതിലാണ് കാര്യം ” പ്രിയങ്കയ്ക്ക് ഉപദേശവുമായി സോണിയ ഗാന്ധി

single-img
18 May 2019

ഇടവേളകൾക്ക് വിടപറഞ്ഞുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തന്ന ഉപദേശങ്ങൾ ഓര്‍ത്തെടുത്ത് പ്രിയങ്ക ഗാന്ധി. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ രംഗ പ്രവേശം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുമ്പോൾ കുടുംബത്തിൽ നിന്ന് കിട്ടിയ ഉപദേശങ്ങളെ കുറിച്ചാണ് പ്രിയങ്ക തുറന്നു പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഗാന്ധി മനസ് തുറന്നത്.

നമ്മുടെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്താനും അവരോട് ചേര്‍ന്ന് നിൽക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയണം. അതോടൊപ്പം തന്നെ അവരെ രാഷ്ട്രീയധാരയിലേക്ക് കൊണ്ടുവരാൻ കൂടിയാകണം പ്രവ‍ത്തിക്കേണ്ടതെന്ന ഉപദേശമാണ് രാഹുൽ തനിക്ക് നൽകിയതെന്ന് പ്രിയങ്ക ഓര്‍മ്മിക്കുന്നു.

എന്നാൽ അമ്മയായ സോണിയാ ഗാന്ധിയുടെ ഉപദേശം മറ്റൊന്നായിരുന്നു. കൂടുതൽ സംസാരിക്കുന്നതിലല്ല കാര്യമെന്നാണ് സോണിയ ഗാന്ധി പറയുന്നത്.നാം സംസാരിക്കുന്ന കാര്യങ്ങളിൽ ജാഗ്രത വേണമെന്നാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് സോണിയാ ഗാന്ധി നൽകിയ ഉപദേശമെന്നും പ്രിയങ്ക പറയുന്നു.