ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; നഗ്നപൂജ നടത്തുന്ന ആചാര്യനെതിരെ മുന്‍ അടിമയുടെ വെളിപ്പെടുത്തല്‍

single-img
18 May 2019

ന്യൂയോർക്കിൽ നഗ്നപൂജനടത്തുന്ന ആചാര്യനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ അടിമ. പ്രശസ്തനായ നഗ്ന പൂജ ആചാര്യന്‍ കെയ്ത് റനീരെയ്‌ക്കെതിരെയാണ് കോടതിയില്‍ ഇയാളുടെ മുൻ അടിമയായ ഒരു സ്ത്രീ ഞെട്ടിപ്പിക്കുന്ന മൊഴി നല്‍കിയത്. റനീരെയുടെ സമീപം പൂജയ്ക്ക് എത്തുന്ന സ്ത്രീകള്‍ നഗ്നരായി ചുറ്റും ഇരിക്കണം ശേഷം ഇവരെ തത്വശാസ്ത്രം പഠിപ്പിക്കുമെന്ന് അടിമകളിലൊരാളായിരുന്ന ലോറണ്‍ സല്‍സ്മാന്‍ ബ്രൂക്ക്‌ലിനിലെ വിചാരണകോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇത്തരത്തിലുള്ള യോഗങ്ങളില്‍ ആചാര്യന്‍ കെയ്ത് റനീരെ മാത്രമാണ് വസ്ത്രം ധരിച്ച് എത്തുക. ഏതെങ്കിലും കാരണത്താല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍, സ്ത്രീകള്‍ തങ്ങളുടെ നഗ്നചിത്രമെടുത്ത്, അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം ചേര്‍ത്ത്, അയച്ചുനല്‍കും. തനിക്ക്, അമ്മ നാന്‍സിയാണ് 1998ല്‍ കെയ്ത് റനീരെയെ തനിക്ക് പരിചയപ്പെടുത്തിയത്.

അമ്മ ആചാര്യന്റെ Nxivm ഗ്രൂപ്പിന്റെ അധ്യക്ഷയുമായിരുന്നു. ആസമയം ഇവർക്ക് 21 വയസ്സായിരുന്നു പ്രായം. വൈകാതെ കെയ്തുമായി ശാരീരികമായി അടുക്കുകയും വര്‍ഷങ്ങളോളം ആ ബന്ധം തുടരുകയും ചെയ്തു. ആ സമയം അദ്ദേഹം തനിക്ക് ഗുരുവും മാര്‍ഗദര്‍ശിയും തന്‍റെ ഏറ്റവും പ്രധാനപ്പെട്ടയാളുമായിരുന്നുവെന്ന് സല്‍സ്മാന്‍ പറയുന്നു.

തന്നെ സമീപിക്കുന്ന സ്ത്രീകളെ എല്ലാം ഒരുപോലെയാണ് കെയ്ത് പരിഗണിച്ചിരുന്നതെന്ന് 42 കാരി സല്‍സ്മാന്‍ പറയുന്നു. ന്യൂയോർക്കിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവമായാണ് കെയ്ത് റനീരെ അറിയപ്പെട്ടിരുന്നത്. സ്ത്രീകളുടെ നഗ്ന പൂജയായിരുന്നു പ്രധാന ആരാധന.

ലൈംഗിക കച്ചവടം, കുട്ടികളുടെ നഗ്നചിത്രങ്ങൾ എടുക്കുകയും Nxivm എന്ന ഗ്രൂപ്പില്‍ ഉപയോഗിക്കുകയും ചെയ്തു, ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി, തന്റെ ഉത്തരവുകൾ പാലിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കെയ്തിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാല്‍ അവശേഷിക്കുന്ന കാലം കെയ്തിന് ജയിലില്‍ കഴിയേണ്ടിവരും. എന്നാല്‍ Nxivm ഗ്രൂപ്പില്‍ സ്ത്രീകള്‍ സ്വയമേവ അംഗമായവരാണെന്നും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ആരും അവരെ ഒന്നും ചെയ്തിട്ടില്ലെന്നും കെയ്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

കേസിൽ സാക്ഷികളുടെ വിസ്താരം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. Nxivm ഗ്രൂപ്പ് അധ്യാപകന്‍ കെയ്തിനെ ‘ദൈവത്തിന്‍റെ വകഭേദമായാണ്’ പഠിപ്പിച്ചിരുന്നതെന്നും തന്‍റെ അനുയായികള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമാണ് പഠിപ്പിച്ചിരുന്നതെന്നും സാക്ഷികള്‍ പറയുന്നു.