സ്വകാര്യ വീഡിയോകള്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ് !: വീഡിയോ

single-img
18 May 2019

സ്മാര്‍ട് ഫോണില്‍ മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളിലും സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു ഹ്രസ്വ ചിത്രം. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘നമ്മളില്‍ ഒരാള്‍’ എന്ന ചിത്രമാണ് മുന്നറിയിപ്പ് സന്ദേശം നല്‍കുന്നത്.

റിജോ വെള്ളാനിയാണ് സംവിധായകന്‍. അജിത്ത് കുമാര്‍, റിജോ വെള്ളാനി, ഹരി മേനോന്‍, ജീസ, അഞ്ജലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ധനൂഷ്. തിരക്കഥ ആമിര്‍.