Latest News

മോദി ഗുഹയ്ക്കുള്ളില്‍ ധ്യാനത്തില്‍; സ്വന്തം മണ്ഡലമായ വാരണാസിയില്‍ നാളെ വോട്ടെടുപ്പ്

സ്വന്തം മണ്ഡലമായ വാരണാസിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥില്‍ ധ്യാനത്തില്‍. ശനിയാഴ്ച രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മോദി ധ്യാനത്തിനായി പോയത്. നാളെ ബദ്രിനാഥ് ക്ഷേത്രം കൂടി സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും മോദി ഡല്‍ഹിയിലേക്ക് മടങ്ങുക.

നേരത്തെ ജോളിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്ടറിലാണ് കേദാര്‍നാഥിലേക്ക് പോയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശനത്തെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ കമീഷന്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് കേദാര്‍നാഥ് ക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തിയത്. അരമണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു. കേദാര്‍നാഥില്‍ത്തന്നെ ഉച്ചയ്ക്ക് ശേഷം ഒരു ഗുഹയില്‍ മോദി ധ്യാനിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു.