ലക്ഷ്മി ബോംബ്- കാഞ്ചനയുടെ ഹിന്ദി റീമേയ്ക്കിന്റ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കണ്ണെഴുതി അക്ഷയ് കുമാർ

single-img
18 May 2019

അക്ഷയ് കുമാർ നായകനാകുന്ന ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തിറങ്ങി. ട്വിറ്ററിലൂടെ അക്ഷയ് കുമാർ തന്നെയാണ് പോസറ്റർ റിലീസ് ചെയ്തത്.

രാഘവ ലോറൻസ് സംവിധാനം ചെയ്ത കാഞ്ചന എന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. ഹിന്ദിയിലും രാഘവ ലോറൻസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോറൻസ് സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാർ ഹിന്ദി റീമേയ്ക്കിൽ അവതരിപ്പിക്കുന്നത്.

കണ്ണെഴുതുന്ന അക്ഷയ് കുമാറിന്റെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കിയാറ ആഡ്വാണിയാണ് ചിത്രത്തിലെ നായിക.

Content highlights: laxmmi bomb first look poster