National

ഡല്‍ഹിയിലെ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയെന്ന് കെജ്‌രിവാള്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുസ്‌ലിം വോട്ടുകള്‍ അവസാന നിമിഷം കോണ്‍ഗ്രസിന് കിട്ടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുഴുവന്‍ സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അവസാന നിമിഷം 12 മുതല്‍ 13 ശതമാനം വരെ വരുന്ന മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.