വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 15വയസുകാരന്‍ ബന്ധുവായ നാല് വയസുകാരിയെ പീഡിപ്പിച്ചു

single-img
18 May 2019

15വയസുകാരനായ ബാലൻ സ്വന്തം വീട്ടില്‍ വെച്ച് നാല് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ രണ്ടുപേരും മാത്രമായിരുന്ന സമയത്തായിരുന്നു സംഭവം.പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് മകളെ തന്റെ സഹോദരിക്കൊപ്പം നിര്‍ത്തുകയായിരുന്നു.

ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് ഭീഷണിയിലൂടെ സഹോദരിയുടെ മകനായ 15കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വിവരം മറ്റാരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ അച്ഛനേയും അമ്മയെയും കൊല്ലുമെന്നായിരുന്നു ഭീഷണി.