‘മോദി ഫ്രോഡെങ്കില്‍ സോണിയ വെപ്പാട്ടി’; മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലെ പോര്‍വിളിയില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാറുകാര്‍

single-img
18 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പത്രസമ്മേളനത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ പോരടിച്ചതിന്റെ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലും യുദ്ധം മുറുകുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രോഡെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വഷളായത്. ബിജെപി പ്രതിനിധി സന്ദീപ് വാര്യര്‍ പ്രകോപിതനായതോടെ വാടാ പോടാ വിളിയിലേയ്ക്ക് തര്‍ക്കം മാറി. അവതാരകന്‍ വളരെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ച് ചര്‍ച്ച സാധാരണ നിലയിലേയ്ക്ക് എത്തിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ ചാമക്കാലയുടെ പേജിലാണ് സൈബര്‍ യുദ്ധം നടത്തുന്നത്. മോദിയെ ഫ്രോഡ് എന്ന് വിളിക്കാമെങ്കില്‍ സോണിയ ഗാന്ധിയെ വെപ്പാട്ടി എന്ന് വിളിക്കാമെന്നാണ് വിഷ്ണു അമ്പാടിയെന്ന ഒരു ബിജെപി പ്രവര്‍ത്തകന്റെ കമന്റ്. രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിക്കുന്ന മോദിയെ പിന്നെന്ത് വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദിക്കുന്നു.

ചാമക്കാലയ്ക്കു നേരെ കടുത്ത രീതിയിലുള്ള പരാമര്‍ശങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. തന്തയ്ക്കു വിളി മുതല്‍ കള്ളാ വിളി വരെ. ചാമക്കാലയെ തെമ്മാടിയെന്നു വിളിച്ച സന്ദീപ് വാര്യര്‍ക്ക് ജയ് വിളിച്ചുകൊണ്ടും ബിജെപി അനുകൂല പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുന്നുണ്ട്.