‘തെമ്മാടിയെന്ന് നിന്റെ അച്ചി വീട്ടില്‍ പോയി വിളിക്കടാ’; മാതൃഭൂമി ന്യൂസ് ചര്‍ച്ചയില്‍ പോര്‍വിളിയുമായി കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍

single-img
18 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പത്രസമ്മേളനത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ പോര്‍വിളിയുമായി കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍. കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രോഡെന്ന് പറഞ്ഞതാണ് ബിജെപി പ്രതിനിധി സന്ദീപ് വാര്യരെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് സന്ദീപ് വാര്യര്‍, തെമ്മാടി എന്ന പ്രയോഗത്തിലൂടെ ചാമക്കാലയെ നേരിട്ടു. തെമ്മാടിയെന്ന് നിന്റെ അച്ചി വീട്ടില്‍ പോയി പറയാന്‍ ചാമക്കാലയും തിരിച്ചടിച്ചതോടെ ചര്‍ച്ച വാടാ പോടാ വിളിയില്‍ എത്തുകയായിരുന്നു. അവതാരകന്‍ വളരെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ച് ചര്‍ച്ച സാധാരണ നിലയിലേയ്ക്ക് എത്തിച്ചത്.