ഓറിയോ ബിസ്ക്കറ്റിന്റെ ചേരുവയിൽ മദ്യവും? ; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

single-img
18 May 2019

പ്രശസ്ത ബ്രാൻഡായ ഓറിയോ ബിസ്ക്കറ്റിന്റെ ചേരുവയിൽ മദ്യം ചേര്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് കമ്പനിക്കെതിരെ യുഎഇയില്‍ വന്‍ പ്രചാരം. തികച്ചും അടിസ്ഥാന രഹിതമാണ്‌ ഈ ആരോപണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ബിസ്‌കറ്റില്‍ ഒരു ഘട്ടത്തിലും മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വിശദീകരിച്ചു. ബിസ്‌ക്കറ്റിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ പേരുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു.

ഒരു ചേരുവയായ ചോക്ലേറ്റ്‌ ലിക്വര്‍ എന്ന വാക്കാണ് അറബിയിലേക്ക് മാറ്റിയപ്പോള്‍ ‘മദ്യമായി’ മാറിയത്. ബഹ്‌റൈനില്‍ ഉത്പാദിപ്പിക്കുന്ന ഓറിയോ ബിസ്‌കറ്റുകളാണ് യുഎഇയില്‍ കൂടുതലായി വിതരണം ചെയ്യുന്നത്. അതിനാൽതന്നെ അവ ഹലാല്‍ ആണോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.