‘താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്’; മോദിയെ ട്രോളി വിടി ബൽറാം

single-img
17 May 2019

അഞ്ചു വർഷത്തിൽ ആദ്യമായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി മോദിയ്ക്ക് ട്രോളുകളുടെ പെരുമഴയാണ് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്.രാഹുൽ ഗാന്ധി തുടങ്ങിവെച്ച ട്രോൾ സാധാരണക്കാർ മുതൽ നേതാക്കൾ വരെ തുടരുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.

” അഭിനന്ദനങ്ങള്‍ മോദിജി, വളരെ മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ” എന്നായിരുന്നു മോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇപ്പോഴിതാ വി ടി ബല്‍റാമും മോദിയെ ട്രോളിയിരിക്കുകയാണ്. ”താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്” എന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്.

Posted by VT Balram on Friday, May 17, 2019

മന്ത്രി എം എം മണിയാകട്ടെ, ‘ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി’- ഇതായിരുന്നു മോദിയെ കളിയാക്കി ഫേസ്ബുക്കില്‍ കുറിച്ചത്.