ചട്ടയും,മുണ്ടും അണിഞ്ഞുകൊണ്ട് മാര്‍ഗംകളി വേഷത്തില്‍ ‘സുന്ദരിയായി’മോഹന്‍ലാല്‍; ഇട്ടിമാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു

single-img
17 May 2019

കോടികൾനേടിയ ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ എത്തി. പോസ്റ്ററില്‍ മാര്‍ഗ്ഗം കളി വേഷത്തില്‍ വളരെ ‘സുന്ദരി’ രൂപത്തിലാണ് മോഹന്‍ലാല്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍കാരനായി വേഷമിടുന്നത് . ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.