നെയ്യാറ്റിൻകരയിലെ ആത്മഹത്യ; പൊള്ളലേറ്റ ലേഖയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വെച്ച് ഭർത്താവിനെതിരെ മൊഴി നൽകി

single-img
17 May 2019

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെതിരെ നിർണായക മൊഴി. തങ്ങളുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ഭർത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി അയൽവാസി മൊഴി നൽകി. പൊള്ളലേറ്റ ലേഖയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ചാണ് ലേഖ ഭർത്താവ് ചന്ദ്രനെതിരെ പറഞ്ഞത്.

ചന്ദ്രനെതിരെ ലേഖ പറഞ്ഞ കാര്യങ്ങൾ അയൽവാസിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതോടൊപ്പം ആംബുലൻസിലെ ജീവനക്കാരുടെ മൊഴിയും അയൽവാസിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും. ആരോപണം നേരിട്ട ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

ഇരുവരുടെയും മരണത്തിന് കാരണക്കാരനായ ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇപ്പോൾ ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാൻഡിൽ കഴിയുന്നത്. പോലീസ് ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്.

സംഭവശേഷം വീട്ടിൽ നടത്തിയ പരിശോധനയിലും ചില മൊഴികളിൽ നിന്നും ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ലേഖ വർഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പോലീസിന് വ്യക്തമായി. ഇതോടെ ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവർ നാലുപേർക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വീട്ടിൽ ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചില്ല.