അഭിനന്ദനങ്ങള്‍ മോദിജി, അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും; പ്രധാനമന്ത്രിയെ ട്രോളി രാഹുല്‍ ഗാന്ധി

single-img
17 May 2019

അഞ്ചു വർഷത്തിൽ ആദ്യമായി പത്ര സമ്മേളനം നടത്തിയ പ്രധാനമന്ത്രിയെ ട്രോൾ ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ” അഭിനന്ദനങ്ങള്‍ മോദിജി, വളരെ മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ” എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മേളനം തീർന്ന ഉടൻ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായായിരുന്നു നരേന്ദ്രമോദി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ഇന്ന് വരെയും ബിജെപി പ്രസിഡന്‍റ് അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വൈകീട്ട് വാര്‍ത്താ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു നരേന്ദ്രമോദിയുടെ കടന്നു വരവ്.

സംസാരിക്കാൻ പാര്‍ട്ടി പ്രസിഡന്‍റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി.തങ്ങളുടെ ചോദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാൻ തയ്യാറായില്ല.