തന്നെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കമല്‍ഹാസന്‍

single-img
17 May 2019

ഹിന്ദു തീവ്രവാദ പരാമര്‍ശത്തില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. എല്ലാ മതത്തിലും തീവ്രവാദികളുണ്ട്. ഗോഡ്‌സെയെക്കുറിച്ച് പറഞ്ഞത് ചരിത്രം മാത്രമാണ്. എന്നെ അവര്‍ അറസ്റ്റ് ചെയ്യട്ടെ. പക്ഷേ, അങ്ങനെ അറസ്റ്റ് ചെയ്താല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

രണ്ടോ നാലോ പേര്‍ എതിര്‍പ്പുമായി എത്തിയപ്പോള്‍ തനിക്ക് പ്രചാരണാനുമതി നിഷേധിച്ചത് ശരിയായില്ല. അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ തനിക്കു നേരെ ചീമുട്ടയേറുണ്ടായതിനെയും കമല്‍ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരത്തകര്‍ച്ചയാണിത്. ഇത്തരം സംഭവങ്ങളൊന്നും തന്നെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അരുവാക്കുറിച്ചിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെയാണെന്ന് കമല്‍ പറഞ്ഞത്. ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.