Kerala

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു. അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.

രാവിലെ 7.45 ന് മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുവരും. തുടർന്ന് 10 മണിക്ക് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. 11 മണിമുതൽ ആനന്ദവല്ലീശ്വരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലായിരിക്കും പൊതുദർശനമുണ്ടാകുക. സംസ്കാരം വൈകിട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും.

കെ. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്ന കടവൂർ ശിവദാസൻ വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം,തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.നിയമസഭയിൽ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.