മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവതിക്ക് പിതാവിന്റെ കുത്തേറ്റു

single-img
17 May 2019

കുടുംബ വഴക്കില്‍ യുവതിക്ക് കുത്തേറ്റു. മലപ്പുറം ജില്ലയില്‍ വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം. വഴക്കിനിടയില്‍ പിതാവിന്റെ കുത്ത് മകളായ റംലയ്ക്ക് ഏല്‍ക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതിയെ വളാഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ പിതാവ് അബുവാണ് കുത്തിയതെന്ന് റംല പോലീസില്‍ മൊഴി നല്‍കി.