ഗോഡ്‌സെ വെടിവെച്ചു കൊന്നില്ലായിരുന്നെങ്കില്‍ ഗാന്ധിജി ഒന്നാന്തരം ആര്‍.എസ്.എസുകാരനായേനെയെന്ന് ബി ഗോപാലകൃഷ്ണന്‍; പിന്നെന്തിനാ കൊന്നു കളഞ്ഞതെന്ന് അവതാരകന്‍

single-img
17 May 2019

ഗോഡ്‌സെ വെടിവെച്ചു കൊന്നില്ലായിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ഒന്നാന്തരം ആര്‍.എസ്.എസുകാരനായിരുന്നേനെയെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

ഗാന്ധിജി ആര്‍.എസ്.എസുകാരനാകുമായിരുന്നെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഗാന്ധിജിയെ കൊന്നതെന്നും പട്ടേല്‍ ആര്‍.എസ്.എസിനെ അംഗീകരിച്ചു എന്നത് ചരിത്രവസ്തുതയല്ലെന്നും അവതാരകന്‍ അഭിലാഷ് മോഹന്‍ പറഞ്ഞു.

എന്നാല്‍ ഗോഡ്‌സെയ്ക്ക് ആര്‍.എസ്.എസുമായി ബന്ധമില്ലെന്നും ആര്‍.എസ്.എസുകാരനാണെന്ന് പറഞ്ഞ രാഹുല്‍ ഇപ്പോള്‍ കോടതി കയറിയറങ്ങുകയാണെന്നും അത്‌പോലെ നിങ്ങള്‍ക്കും പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ അവതാരകനോട് പറഞ്ഞു. എന്നാല്‍ കോടതിയെന്നും കേസെന്നും പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും അതൊന്നും ഇവിടെ ചെലവാകില്ലെന്നും അഭിലാഷ് തിരിച്ചടിച്ചു. വിഷയത്തില്‍ 25 മിനിറ്റോളമാണ് പരസ്പ്പരം തര്‍ക്കിച്ചത്.

https://www.facebook.com/watch/?v=437756917001511

മോദിയില്‍നിന്ന് ഗാന്ധി വധത്തിലേക്ക്: ചര്‍ച്ച ദീര്‍ഘമായ വാക്‌പോരിലേക്ക് വഴിമാറിയപ്പോള്‍

മോദിയില്‍നിന്ന് ഗാന്ധി വധത്തിലേക്ക്: ചര്‍ച്ച ദീര്‍ഘമായ വാക്‌പോരിലേക്ക് വഴിമാറിയപ്പോള്

Posted by Reporter Live on Thursday, May 16, 2019