തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ 300 പവന്‍ കടത്തിയ യുവാവ് അറസ്റ്റില്‍

single-img
17 May 2019

രേഖകളില്ലാതെ 300 പവന്‍ സ്വര്‍ണം കടത്തുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ശ്യാംലാലിനെയാണ് പൊലീസ് പിടികൂടിയത്. വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പ്ലാസ്റ്റിക് കുപ്പികളിലായിരുന്നു സ്വര്‍ണം നിറച്ചത്. തൃശ്ശൂരിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് ഇയാള്‍ പറഞ്ഞതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ആദായ നികുതി വകുപ്പിന് കൈമാറും.